Pope washes feet of Muslim migrants, says ‘we are brothers’

Castelnuovo Di Porto:

Pope Francis washed and kissed the feet of Muslim, Orthodox, Hindu and Catholic refugees on Thursday, declaring them children of the same God, in a gesture of welcome and brotherhood at a time when anti-Muslim and anti-immigrant sentiment has spiked following the Brussels attacks.
Francis denounced the carnage as a “gesture of war” carried out by blood-thirsty people beholden to the weapons industry during an Easter Week Mass with asylum-seekers at the shelter in Castelnuovo di Porto, outside Rome.
The Holy Thursday rite re-enacts the foot-washing ritual Jesus performed on his apostles before being crucified, and is meant as a gesture of service.
Francis contrasted that gesture with the “gesture of destruction” carried out by the Brussels attackers, saying they wanted to destroy the brotherhood of humanity represented by the migrants.
“We have different cultures and religions, but we are brothers and we want to live in peace,” Francis said in his homily, delivered off-the-cuff in the windy courtyard of the centre.
Several of the migrants then wept as Francis knelt before them, poured holy water from a brass pitcher over their feet, wiped them clean and kissed them.
Francis was greeted with a banner reading “Welcome” in a variety of languages as he walked down a makeshift aisle to celebrate the outdoor Mass. But only a fraction of the 892 asylum-seekers living at the shelter attended, and many of the seats were left empty.
Those who came out, though, received a personal greeting. At the end of the Mass, Francis greeted each refugee, one by one, posing for selfies and accepting notes as he moved down the rows. Vatican rules had long called for only men to participate in the ritual, and past popes and many priests traditionally performed it on 12 Catholic men, recalling Jesus’ 12 apostles and further cementing the doctrine of an all-male priesthood.

Francis shocked many Catholics within weeks of his 2013 election by performing the ritual on women and Muslims at a juvenile detention centre. After years of violating the rules outright, Francis in January changed the regulations to explicitly allow women and girls to participate.
The Vatican said that four women and eight men took part. The women included an Italian Catholic who works at the centre and three Eritrean Coptic Christian migrants. The men included four Catholics from Nigeria, three Muslims from Mali, Syria and Pakistan and a Hindu man from India.

https://www.facebook.com/radiovaticanobrasil/videos/925698280871553/

https://www.facebook.com/radiovaticanobrasil/videos/925675624207152/

Music

Holy Eucharist / Qurbana Malayalam Devotionals 01 Malayalam Devotionals 02 Divyakarunya Geethangal Marian Geethangal Holy Week Songs Christmas Carol Songs Tamil Devotionals Mariyan Creations God’s …

Source: Music

Photos

Gallery post.

Source: Photos

Contact

http://www.facebook.com/justin.jose.7927 7558878434, 9447477011

Source: Contact

About

I am catholic priest who is working in mcbs Generalate Aluva. Priest at MCBS   Studied Philosophy at Pontifical Urban University   Lives in Aluva, India   From Pala   MCBS Priest · 2 February …

Source: About

ദുഃഖവെള്ളി

MessagebySherinChacko സ്വപുത്രനെ നല്‍കിയാണെങ്കില്‍ പോലും മാനവരെ മുഴുവന്‍ വീണ്ടെടുക്കണമെന്ന ആഗ്രഹത്താല്‍ ആഗ്രഹിച്ച പിതാവായ ദൈവത്തിന്‍റെ പൂര്‍ത്തികരണം.മലയാളത്തില്‍ ‘ദുഃഖവെള്ളി‘ എന്നും ഇംഗ്ലീഷില്‍ ‘നല…

Source: ദുഃഖവെള്ളി

ദുഃഖവെള്ളി

MessagebySherinChackoJesus was beaten

സ്വപുത്രനെ നല്‍കിയാണെങ്കില്‍ പോലും മാനവരെ മുഴുവന്‍ വീണ്ടെടുക്കണമെന്ന ആഗ്രഹത്താല്‍ ആഗ്രഹിച്ച പിതാവായ ദൈവത്തിന്‍റെ പൂര്‍ത്തികരണം.മലയാളത്തില്‍ ദുഃഖവെള്ളി എന്നും ഇംഗ്ലീഷില്‍ നല്ലവെള്ളി‘ എന്നും ലത്തിനില്‍വിശുദ്ധവെള്ളി‘ എന്നും അറിയപ്പെടുന്നു.നീതിമാനുവേണ്ടി സഹനങ്ങള്‍ ഏറ്റെടുക്കാന്‍ ഒരുപക്ഷേ, ആരെങ്കിലുമൊക്കെ തയ്യാറായെന്നു വരും. തന്‍റെ പ്രാണനെ മറ്റുള്ളവര്‍ക്ക് വേണ്ടി പങ്കുവയ്ക്കാന്‍ ആരെങ്കിലും തയ്യാറാകുമോ? ഒരിക്കലുമില്ല..എന്നാല്‍, ഒരുവന്‍ തയ്യാറായി, അതെ, മാനവരാശിയുടെ പാവ പരിഹാരമായി തന്‍റെ തന്‍റെ ജീവനെ നല്കാന്‍….ലോകമെങ്ങുമുള്ള ക്രൈസ്‌തവര്‍ മിശിഹായുടെ കാല്‍വരിക്കുരിശില്‍ നിറകണ്ണുകളോടെ നോക്കുന്ന ദിനം. ഇന്ന്‌ അവര്‍ കുരിശിന്‍റെവഴിയിലും പ്രാര്‍ത്ഥനകളിലും പങ്കെടുക്കും. എന്നാല്‍ നിശയുടെ വിരിയിടുമ്പോള്‍ തങ്ങളുടേതായ അലസതകളിലേയ്‌ക്കും പഴയ ജീവിത ശൈലിയിലേയ്‌ക്കും അജ്ഞതയിലേക്കും അവര്‍ മടങ്ങും. സ്‌ത്രീകള്‍ ദു:ഖാര്‍ത്തരായി, അന്ന്‌ കുരിശിന്‍ ചുവട്ടില്‍ നിന്ന സ്‌ത്രീകളെപ്പോലെ നില്‍ക്കും. എന്നാല്‍ ദിവസം അവസാനിക്കുമ്പോള്‍ തങ്ങളുടെ ജീവിതവ്യഗ്രതകളിലേയ്‌ക്കു മടങ്ങും. യുവജനങ്ങളാകട്ടെ കണ്ണീരുകൊണ്‌ട്‌ ഈശോയുടെ പാദം കഴുകിയ മഗ്‌ദലനാമറിയത്തെപ്പറ്റിയും കുരിശില്‍ തൂങ്ങിക്കിടക്കുന്ന യുവാവായ ഈശോയെപ്പറ്റിയും ഓര്‍ത്ത്‌ സഹതപിക്കും. എന്നിട്ട്‌ തങ്ങളുടെ കളിചിരികളിലേയ്‌ക്ക്‌ മടങ്ങും”.

 ഇതു എന്‍റെ വാക്കുകളല്ല, ‘ലബനോന്‍റെ പ്രവാചകന്‍’ എന്നറിയപ്പെടുന്ന ‘ഖലീല്‍ ഭിബ്രാന്‍’ ദു:ഖവെള്ളിയാചരണത്തെക്കുറിച്ച്‌ പറഞ്ഞിരിക്കുന്നതാണ്.കര്‍ത്താവിന്‍റെ കുരിശിനോടുള്ള എന്‍റെ സമീപനം ഒരു കുരിശിന്‍റെ വഴിയിലും ഒരു പരിഹാര പ്രദക്ഷണത്തിലും, ഒരു ഉപവാസത്തിലും അവസാനിക്കുന്നതാണോ? അതിനപ്പുറം, ക്രിസ്തുവിന്‍റെ കുരിശുമരണത്തിലുള്ള എന്‍റെ പങ്ക് വ്യക്തിപരമായി തിരിച്ചറിയാതെ പോയാല്‍……ദുഃഖവെള്ളി വന്നിരുന്നു, വന്നു, ഇനിയും വരും……കടന്നുപോകും….ഒരു അര്‍ത്ഥവുമുണ്ടാകുകയില്ല എന്ന് നാം തിരിച്ചറിയണം.ക്രൂശിതനയവനു എന്‍റെ സഹതാപമല്ല ആവശ്യം…..

 ദാരുണമായി പീഡിപ്പിക്കപ്പെട്ടവനു അനുകന്പയല്ല ആവശ്യം….അവനെ കുരിശില്‍ തറച്ചവരോട് അരിശം തീര്‍ക്കുന്നതല്ല ആവശ്യം…ഈശോ നേടിത്തന്ന രക്ഷ ഞാന്‍ സ്വന്തമാക്കണം..ദുഃഖവെള്ളിയില്‍ ക്രിസ്തു മരിച്ചതുപോലെ അവിടുന്ന് നമ്മിലും മരിക്കപ്പെടനം. അതായത്, പാവത്താല്‍ കലുഷിതമായ നമ്മുടെ മനസും ശരീരവും ഇന്നേ ദിവസം മരിക്കപ്പെടണo. അതിയായ ആഗ്രഹത്തോടെ, അതിലേറെ പുതിയൊരു ഉത്ഥാനത്തിനായി കാത്തിരിക്കാം….

1970- കളില്‍ ലോകം മുഴുവന്‍ ആഞ്ഞടിച്ച പ്രസിദ്ധമായ ( Cash, Johnny R) രചിച്ച ഒരു കവിതയുണ്ട്.ആ കവിതയുടെ തുടക്കം ഇപ്രകാരമാണ്:Were you there when they crucified my Lord?”ക്രിസ്തുവിനെ അവര്‍ ക്രൂശിച്ചപ്പോള്‍ നിങ്ങള്‍ അവിടെ ഉണ്ടായിരുന്നോ?ഇതിന്‍റെ പ്രസക്തി അന്നും, ഇന്നും, നാളെയും, എന്നും വളരെ പ്രധാനപ്പെട്ടതാ..ഓരോ ദുഃഖവെള്ളിയും നമ്മെ ഓരോരുത്തരെയും തേടി വരുന്ന ഒരു ചോദ്യം.

 അവന്‍ ഇന്നും ഒറ്റിക്കൊടുക്കപ്പെടുന്നു.

അവന്‍ ഇന്നും തള്ളിപ്പറയപ്പെടുന്നു.

അവന്‍ ഇന്നും ക്രൂശിക്കപ്പെടുന്നു.

ആഡംബരത്തിന്‍റെയും ഉപഭോഗസംസ്കാരത്തിന്‍റെയും നടുവിലാണ് ഞാനും നിങ്ങളും. എന്തിനും ഏതിനും പണത്തിന്‍റെ വിലയില്‍ വിലകല്പിക്കുന്നവര്‍. മനുഷ്യനെപ്പോലും മനുഷ്യര്‍ പണത്തിന്‍റെ അടിസ്ഥാനത്തില്‍ മാനുഷികത കല്പിക്കുന്ന കലുഷിതമായ സംസ്കാരം.

ക്രിസ്തിയ ഗാനത്തിന്‍റെ ഈരടികള്‍ പോലെ…

“പണമില്ലതായി, ബലമില്ലാതായി

ആര്‍ക്കുംവേണ്ടാത്തൊരു കറിവെപ്പിലയായി.”പണത്തിനോടുള്ള മനുഷ്യന്‍റെ ആര്‍ത്തി ഇന്നു ഉടലെടുത്തതല്ല. ദൈവപുത്രനോടൊപ്പം മൂന്നു വര്‍ഷം ജീവിച്ച , അവന്‍റെ ചൂടും ചൂരും അനുഭവിച്ചന്‍ വിലയിട്ടു….. അതെ,

  3’0 വെള്ളിക്കാശ്‌

 നമ്മെ ഒക്കെ പ്രതിനിധികരിച്ചവന്‍…സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് വേണ്ടിയും, നിസാരകാര്യങ്ങള്‍ക്ക് വേണ്ടിയും 30 വെള്ളിയുടെ വിലയിട്ട് ഗുരുവിനെ നാമോരോരുത്തരും പലപ്പോഴും ഒറ്റിക്കൊടുക്കുന്നില്ലേ? ചുരുക്കിപ്പറഞ്ഞാല്‍, പീലാത്തോസിനോട് ചേര്‍ന്ന് കൈ കഴുകയാണ് ചെയ്യുന്നത്.വിധി കല്‍പ്പിക്കേണ്ട പീലാത്തോസ് തന്‍റെ വിധി ജനത്തിനു വിട്ടുകൊടുക്കുമ്പോള്‍ ………..സത്യത്തിനുനേരെ കണ്ണടക്കുകയല്ലേ…

 ഒരു ജനതയ്ക്ക് വഴിയും വെളിച്ചവും കാണിച്ചവന്‍….

കുരുടന് കാഴ്ച്ച നല്‍കിയവന്‍..

ചെകിടന് കേള്‍വി നല്‍കിയവന്‍……

വിശക്കുന്നവന്‍റെ വിശപ്പകറ്റിയവന്‍…ഇതാണോ ആ മനുഷ്യന്‍ ചെയ്ത മഹാപാവം…..!ആരെയും ദ്രോഹിക്കാതെ സ്നേഹം മാത്രം നല്‍കി ജീവിച്ച നിഷ്കളങ്കനായ നിര്‍ദ്ദോഷിയായ മനുഷ്യന്‍…ഇവിടെ നാം കണ്ണുതുറന്നു കാണേണ്ട പച്ചയായ സത്യം. സമൂഹത്തില്‍ ജീവിക്കുമ്പോള്‍ കാഴ്ച്ച നഷ്ടപ്പെട്ട വരയായ് മാറിയിട്ടുണ്ടോ? സത്യമെന്തെന്ന്‌ ബോധ്യമുള്ള നാം, സത്യമറിയാന്‍ ധാരാളം സാധ്യതകളുള്ള നാം, സത്യമറിഞ്ഞിട്ടും അതു വിളിച്ചു പറയാത്ത നാം, അതനുസരിച്ചു പ്രവര്‍ത്തിക്കാത്ത നാം, താല്‍ക്കാലിക സന്തോഷം സ്വന്തമാക്കി അഭിമാനിക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ല എന്നുമാത്രമല്ല ഈ ആഹ്ലാദങ്ങള്‍ക്ക് കൂടുതല്‍ ആയുസ്സ് ഉണ്ടാവുകയില്ല. സ്വന്തം സ്വാര്‍ത്ഥ താല്പര്യങ്ങള്‍ പ്രവര്‍ത്തികമാക്കുമ്പോള്‍ ബലികഴിക്കപ്പെടുന്ന സാധാരണ ജനങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. യൂദാസിന്‍റെ ജീവിതവും പീലാത്തോസിന്‍റെ ജീവിതവും വിളിച്ചുപറയുന്ന പാഠം ഇതുതന്നെയാണ്.കുരിശുമരണത്തിനു നിമിത്തമായി തീരുന്നത് സ്നേഹത്തിന്‍റെ വഴിയില്‍ ചുംബനത്തിലൂടെയുള്ള ഒരു ഒറ്റിക്കൊടുക്കല്‍..ഇതു നമ്മുടെയൊക്കെ ജീവിതത്തിലെ അനുഭവങ്ങളുടെ പകര്‍പ്പ്…ശത്രുവിനെ നമുക്ക് ഭയപ്പെടെണ്ട കാര്യമില്ല..എന്നാല്‍, നമ്മോടൊപ്പം ആയിരുന്നുക്കൊണ്ട് കര്‍ത്താവിനെ ഒറ്റികൊടുത്തതുപോലെയുള്ള യൂദാമാരെയാണ് നാം ഭയപ്പെടെണ്ടത്.

കുരിശിന്‍റെ വഴിയില്‍ ഏറെ ആളുകള്‍ ഈശോയെ അനുഗമിച്ചിരുന്നു. അക്കൂട്ടത്തില്‍, നിസ്സംഗരായ ജനക്കൂട്ടം, ദു:ഖാര്‍ത്തരായ ആളുകള്‍, ക്രൂശിക്കപ്പെട്ട രണ്ട് കള്ളന്‍മാര്‍ , പിന്നെ പരി. അമ്മയും മറ്റു പലരുമുണ്ടായിരുന്നു. അന്ന്‌ അവിടെയുണ്ടായിരുന്നവരില്‍ വളരെക്കുറച്ചുപേര്‍ക്ക്‌ മാത്രമാണ്‌ ഈശോ നേടിത്തന്ന രക്ഷ സ്വന്തമാക്കുവാനും ഈശോയുടെ സഹനങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാനും സാധിച്ചത്‌. ഇന്ന്‌ ഈ ദിവസം നാം ഇവിടെ ആയിരിക്കുമ്പോള്‍ നമുക്ക്‌ ചിന്തിക്കാം ഞാന്‍ ആരുടെ മനോഭാവത്തോടെയാണ്‌ നില്‍ക്കുന്നത്‌?

 ജനക്കൂട്ടത്തിലൊരാള്‍ മാത്രമായി നിസ്സംഗതയോടെയാണ്‌ നില്‍ക്കുന്നതെങ്കില്‍ ഈ ദു:ഖവെള്ളിയാഴ്‌ചയും എന്‍റെ ജീവിതത്തെ സ്‌പര്‍ശിക്കാതെ, രക്ഷ ഞാന്‍ സ്വന്തമാക്കാതെ കടന്നുപോകും. യാത്രയുടെ അന്ത്യത്തില്‍ രണ്ട് കള്ളന്മാരുടെ മധ്യത്തില്‍ ഈശോയെ ദാരുണമായി ക്രൂശിക്കുന്നു.

അവിടുന്ന് പറയുന്നു:“ഇന്നു നീ എന്നോട് കൂടെ പറുദീസയില്‍ ആയിരിക്കും.”

 തനിക്കു സ്വന്തമായുള്ളതു പകുത്തു നല്‍കുന്ന കര്‍ത്താവിനെയാണ്‌ നാമിന്ന്‌ കുരിശില്‍ കാണുന്നത്‌. സ്വന്തം ജീവന്‍ തന്നെ വിലയായിക്കൊടുത്ത്‌ പാപത്തില്‍ നിന്നും നമ്മെ മോചിപ്പിച്ച്‌ ദൈവരാജ്യം പങ്കുവെച്ചു നല്‍കുന്ന ഈശോ കഠിനമായ വേദനക്കിടയിലും കുരിശില്‍ക്കിടന്നു കൊണ്‌ട്‌ നല്ല കള്ളന്‌ സ്വര്‍ഗ്ഗം വാഗ്‌ദാനം ചെയ്യുന്നു.

തുടര്‍ന്ന് നമുക്ക് കാണുവാന്‍ സാധിക്കുന്നത്‌ തന്‍റെ അമ്മയും താന്‍ ഏറെ സ്നേഹിച്ച ശിഷ്യനും നില്‍ക്കുന്നത് കണ്ടിട്ട് ഈശോ പറയുന്നു:സ്ത്രിയെ ഇതാ നിന്‍റെ മകന്‍”,ശിഷ്യനോട് പറയുന്നു.ഇതാ നിന്‍റെ അമ്മ”

മരണത്തോടു മല്ലടിക്കുന്ന സമയത്ത്പോലും മാതാപിതാക്കളോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്ന ക്രിസ്തു. തന്‍റെ അമ്മയെ സുരക്ഷിതമായ കരങ്ങളില്‍ ഏല്‍പ്പിച്ചിട്ടു യാത്രയാവുന്ന കര്‍ത്താവ്.ഞാനൊരു ഹിന്ദുസ്ഥാനി കവിയുടെ വാക്കുകള്‍ പരിചയപ്പെടുത്താം.വീട്ടില്‍ പോയി അമ്മയും അച്ഛനും ഒറ്റയ്ക്ക് കരയുന്നു.എന്തുകൊണ്ട് അവര്‍ ഒറ്റയ്ക്ക് കരയുന്നു?.മണ്ണ്ക്കൊണ്ടുണ്ടാക്കിയ കളിപ്പാട്ടത്തിന് ചന്തയില്‍ നല്ല വിലയായിരുന്നു.

മക്കളെ നിര്‍മ്മിച്ചൊരുക്കുന്ന മാതാപിതാക്കള്‍ക്ക് ഒരു വിലയും ഇല്ലേ? ഇതാണ് ഇന്നിന്‍റെ അവസ്ഥ.നാമൊക്കെ യഥാര്‍ത്ഥ ക്രിസ്ത്യാനി ആണെങ്കില്‍.. മാതാപിതാക്കളോട് വിധേയത്വത്തോടെ ജീവിക്കാന്‍ സാധിക്കണം..അവിടുന്ന് തന്‍റെ അവസാനനിമിഷത്തില്‍ ഇരുപത്തിരണ്ടാം സങ്കിര്‍ത്തനം ഉച്ചരിക്കുന്ന ഒരു രംഗം നമുക്ക് കാണുവാന്‍ സാധിക്കും.എന്‍റെ ദൈവമേ, എന്‍റെ ദൈവമേ നീ എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു.”എത്ര കഠോരമായ അവസ്ഥയില്‍ ആണെങ്കിലും നമ്മെ കാത്തുപരിപാലിക്കുന്ന ഒരു പിതാവുണ്ട് എന്ന പ്രത്യാശയാണ് നമുക്ക് നല്‍കുന്നത്.വി. വിന്‍സന്റ്‌ ഡി. പോള്‍ പറയുന്നു:“സ്വര്‍ഗ്ഗത്തില്‍ നാം ചെല്ലുമ്പോള്‍ കാണാന്‍ പോകുന്ന ഒരു അത്ഭുതമുണ്ട്. നാം അവിടെ പ്രവേശിക്കുമ്പോള്‍ കുറേപേര്‍ എഴുന്നേറ്റ്‌ നിന്ന്‌ നമുക്ക്‌ നന്ദി പറഞ്ഞുകൊണ്ടുപറയും. നിങ്ങളുടെ സഹനങ്ങളുടെ മൂല്യത്തെക്കുറിച്ച്‌ ഏറ്റവും ബോധ്യമുണ്ടയിരിക്കേണ്ടവരാണ് ക്രിസ്‌ത്യാനികളായ നമ്മള്‍”.എന്നാല്‍ ഇന്ന്‌ സഹനങ്ങളെ ഒഴിവാക്കാനും അവയുടെ പേരില്‍ ദൈവത്തെ കുറ്റപ്പെടുത്താനും നമ്മള്‍ മുന്‍പില്‍ നില്‍ക്കാറില്ലേ?

സഹനങ്ങള്‍ ഉണ്ടാകുമ്പോളഎന്‍റെ ദൈവമേ, എന്‍റെ ദൈവമേ നീ എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു.”എന്ന്‌ നിലവിളിക്കുന്നവരാണ്‌ നാം. എന്നാല്‍, 22-ാംസങ്കീര്‍ത്തനത്തിന്റെ ഈ ആദ്യവരികള്‍കൊണ്‌ട്‌ നാം നമ്മുടെ പ്രാര്‍ത്ഥന അവസാനിപ്പിക്കുന്നു.സങ്കീര്‍ത്തനം മുന്നോട്ടുപോകുമ്പോള്‍ ദൈവത്തിലുള്ള തന്റെ വലിയ പ്രത്യാശയെ ഊന്നിപ്പറയുകയാണ്‌ ചെയ്യുന്നത്‌.

കൂട്ടുത്തരവാദിത്വത്തിന്‍റെ’ കുരിശെടുക്കലാണ്‌ കുടുംബജീവിതം. ഉത്തരം കാണാത്ത ചോദ്യമായ്‌ വേര്‍പാടും വേദനയും തീരാരോഗങ്ങളും പട്ടിണിയും സാമ്പത്തിക തകര്‍ച്ചയുമെല്ലാം നമ്മുടെ ജീവിതത്തില്‍ തകര്‍ത്താടുമ്പോള്‍ മിശിഹായുടെ കുരിശിലേക്കു നോക്കുക. അവിടെ നിന്‍റെ ഉത്തരം കിട്ടാത്ത ചോദ്യത്തിനു മുഴുവന്‍ ഉത്തരമുണ്ടാകും.യേശുവിന്‍റെ വിജയം തിരിച്ചറിയണമെങ്കില്‍ അവിടുത്തെ ഉള്ളിന്‍റെ ഉള്ളിലേയ്ക്ക് നാം പ്രവേശിക്കണം. കരുണ യാചിച്ചു തന്‍റെ ശത്രുക്കളെ കീഴടക്കുന്ന കര്‍ത്താവ്…നമുക്ക് ഏതെങ്കിലും ഒരു സഹായം ആവശ്യമെങ്കില്‍ നാം ആരോട് ആയിരിക്കും ചോദിക്കുക..നമ്മുടെ ശത്രുക്കളോടു ആയിരിക്കുമോ?ഒ രിക്കലുമില്ല…. സ്വഭാവികം… ചോദിച്ചാല്‍ ലഭിക്കുകയുമില്ല.നമ്മുടെ സഹനങ്ങള്‍ ദൈവികപദ്ധതിയുടെ ഭാഗമാണെന്ന്‌ മനസ്സിലാക്കി പ്രത്യാശയോടെ അവയെ സ്വീകരിക്കുവാനും ഈ ദു:ഖവെള്ളിയാചരണം നമ്മെ ശക്തരാക്കട്ടെ.

Contact

http://www.facebook.com/justin.jose.7927 7558878434, 9447477011

Source: Contact

മോഡേണ്‍ ആകാം പക്ഷെ ഓവര്‍ ആകരുത് ജീവിതം

മോഡേണ്‍ ആകാം പക്ഷെ ഓവര്‍ ആകരുത് ജീവിതം

Public
Friends
Only Me
Custom
Close Friends
st.sebastian h s s kadanad
See all lists…
Bangalore, India Area
my friends
Catholic Priest
Student
Calicut, India Area
Go Back

കോന്നിയിലെ മൂന്ന് പെണ്‍കുട്ടികളെ കാണാതാകുന്നതിന്‍റെ തലേ ദിവസം World Orthodox Christanity യില്‍ വന്ന പോസ്റ്റ്‌ ആണ് ഇതു.

ഇപ്പോ കേരളത്തെ മുഴുവന്‍ ഞെട്ടിപ്പിച്ചു കൊണ്ട് ആ പെണ്‍കുട്ടികളില്‍ രണ്ടുപേരുടെ മരണവാര്‍ത്തയാണ് നാം കേട്ടത്.ഈ സംഭവത്തിനു പിന്നില്‍ ഒരുപാടു ദുരൂഹതകള്‍ മറനീക്കി പുറത്തുവരേണ്ടതുണ്ട്.

പെണ്‍കുട്ടികള്‍ എത്ര മോഡേണ്‍ ആയിട്ടും ഈ ചതി കുഴികള്‍ തിരിച്ചറിയാന്‍ ഒള്ള മോഡേണ്‍ കഴിവ് ഒന്നും അവര്‍ക്കില്ല എന്നതാണ് സത്യം

ഈ സംഭവം ഈ പോസ്റ്റും കൂട്ടി ചേര്‍ത്ത് വായിക്കുക”പെണ്‍കുട്ടികള്‍ സുരക്ഷിതര്‍ അല്ല”പെണ്മക്കളുള്ള മാതാപിതക്കളിലേക്ക് ഇതു എത്തിക്കുക,ഇനി ഇങ്ങനെ ഒരു ദുരന്തം ഉണ്ടാകാതെ ഇരിക്കട്ടെ.കഴിഞ്ഞാ ദിവസങ്ങളില്‍ ഒരു പ്രമുഖ റിയാലിറ്റി ഷോ ആയ D4DANCE എന്നാ പ്രോഗ്രാമിലെ പീഡന വാര്‍ത്തയാണ് ലോകം അറിഞ്ഞത്.പെണ്‍കുട്ടികള്‍ ഈ സമൂഹത്തില്‍ സുരക്ഷിതര്‍ ആണോ ?സ്ത്രീയുടെ അവകാശങ്ങള്‍ നേടിയെടുക്ക തന്നെ വേണം,അതിനെ വളരെ ശക്തമായി അനുകൂലിക്കുന്നവരാണ് ഞങ്ങളും.സ്ത്രീ പൊതുസമൂഹത്തില്‍ ആദരിക്കപ്പെടുക തന്നെ വേണം അത് നാം ഓരോ വ്യക്തിയുടെയും ഉത്തരവാധിത്യവും കടമയുമാണ്.

പക്ഷെ നമ്മുടെ പെണ്‍കുട്ടികളുടെ ജീവിതം ഈ സമൂഹത്തില്‍ സുരക്ഷിതമാണോ എന്ന് കൂടെ നാം ചിന്തിക്കേണ്ടി ഇരിക്കുന്നു.സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ നടക്കുന്ന കൊച്ചമ്മമാരുടെ അല്‍പ്പത്തരങ്ങള്‍ വിശ്വസിച്ചാണ് പല പെണ്‍കുട്ടികളും അപകടങ്ങളില്‍ ചെന്ന് ചാടുന്നത്.

സ്ത്രീ സ്ത്രീയായും പുരുഷന്‍ പുരുഷനായും ജീവിച്ചാല്‍ ഒരു പ്രശനവും ഉണ്ടാകുകയില്ല .സ്ത്രീക് ഒരിക്കലും പുരുഷന്‍ ആകാന്‍ സാധിക്കുകയില്ല .അങ്ങനെ ആകാന്‍ ശ്രമിക്കുപോഴാണ് അപകടങ്ങള്‍ ഉടലെടുക്കുന്നത് .വീട്ടിലെ വളര്‍ത്തു ദോഷം തന്നെയാണ് പല കുട്ടികളെയും തെറ്റിലേക്ക് ചാടിക്കുന്നത്. അവര്‍ക്ക് വേണ്ട സമയങ്ങള്‍ ഉപദേശങ്ങള്‍ നല്‍കുവാനും അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുവാനും ഇന്നത്തെ മാതാപിതാക്കള്‍ക്ക് സമയം ഇല്ല എന്നതും അപകടത്തിന്‍റെ തീവ്രത വര്‍ധിപ്പിക്കുന്നു.

1 വയസ്സുള്ള പെണ്‍കുഞ്ഞു മുതല്‍ 90 വയസ്സുള്ള അമ്മച്ചിക്ക് വരെ രക്ഷ ഇല്ലാത്ത കാലമാ ഇതു.ഒരു പെണ്‍കുട്ടി വളര്‍ന്നു വലുതായി അവളെ ഒരു നല്ല യുവാവിന്‍റെ കയ്യില്‍ ഏല്‍പ്പിക്കുന്നത് വരെ മിക്കവാറും മാതാപിതാക്കളുടെ മനസ്സില്‍ തീയാണ്.

സൃഷ്ടിയില്‍തന്നെ സ്ത്രീയെയും പുരുഷനെയും ദൈവം വ്യത്യസ്ഥരാക്കിയിരിക്കുന്നു. ഓരോരുത്തര്‍ക്കും അവരവരുടെതായ ധര്‍മ്മമാണുള്ളത്. സ്ത്രീ ചെയ്യേണ്ടത് അവളും പുരുഷന്‍ ചെയ്യേണ്ടത് അവനും പ്രാവര്‍ത്തികമാക്കുമ്പോള്‍ ദൈവീക പദ്ധതികള്‍ നടപ്പാക്കപ്പെടും. ദൈവവിശ്വാസികളല്ലത്തവരെ സംബന്ധിച്ച് പ്രകൃതിനിയമമെന്നും പരിസ്ഥിതിയുടെ സംതുലനം എന്നുമൊക്കെ പറയാം. ലോകത്തിന്‍റെ നിലനില്പിന് അനുയോജ്യമായ അവസ്ഥയിലാണ് ഓരോ ജീവജാലങ്ങളെയും ദൈവം സൃഷ്ടിച്ചിരിക്കുന്നത്. ഇതില്‍നിന്ന് വ്യത്യസ്ഥമായി ഒരു ജീവിയും പ്രവര്‍ത്തിക്കുന്നില്ല. ഏതു നാട്ടില്‍ ചെന്നാലും അവിടെയെല്ലാം കോഴികള്‍ കൂവുകയും പട്ടികള്‍ കുരയ്ക്കുകയുമാണ് ചെയ്യുന്നത്! അതുപോലെതന്നെ ലിംഗവ്യത്യാസവും ഓരോ ജീവികള്‍ക്കും ദൈവം നിശ്ചയിച്ചിട്ടുണ്ട്. പൂവന്‍കോഴിയല്ല പിടക്കോഴിയാണ് മുട്ടയിടുന്നത്. ഓരോ ജീവികളും പരാധികൂടാതെ അവര്‍ ആയിരിക്കുന്ന അവസ്ഥയോട് സമരസപ്പെട്ട് ജീവിക്കുമ്പോള്‍, മനുഷ്യന്‍ ഇതില്‍നിന്ന് വ്യത്യസ്ഥനാകുന്നത് ശ്രദ്ധേയമാകുന്നു.ഒരു CHANGEനു വേണ്ടി പട്ടി കൂവുകയോ കോഴി കുരക്കുകയോ ചെയ്യില്ല പൂവന്‍ കോഴി മോഡേണ്‍ ആകാന്‍ വേണ്ടി മുട്ട ഇടില്ല.അങ്ങനെ മാറാന്‍ തുടങ്ങിയാല്‍ അത് ആ ജീവി വര്‍ഗ്ഗത്തിന്‍റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും അത് പ്രകൃതി നിയമെങ്ങളില്‍ നിന്ന് പുറത്താക്കപെടും.

അവള്‍ വളര്‍ന്നു വരുന്ന സാഹചര്യമാണ് പ്രധാനം.അവള്‍ക്കു ലോക കാര്യങ്ങള്‍ക്കൊപ്പം ദൈവത്തെയും ദൈവീക മൂല്യങ്ങളെയും പറഞ്ഞു കൊടുക്കുക. ഈ ലോകത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന എല്ലാ കാര്യങ്ങളും അവളുമായും പങ്കുവെക്കുക. തെറ്റു ഏതു ശേരിയേതു എന്ന് പറഞ്ഞു കൊടുക്കുക.നല്ലത് തിരഞ്ഞെടുക്കാന്‍ പഠിപ്പിക്കുക അരുതാത്തിടത്ത് “നോ” പറയാന്‍ അവളെ പഠിപ്പിക്കുക.

ആര്‍ക്കും എന്തും എപ്പോ വേണമെങ്കിലും സംഭവിക്കാം എന്തെന്നാല്‍ നാം ജീവിക്കുന്നത് യൂറോപ്പില്‍ അല്ല എന്ന് ഓര്‍ക്കണം അനവധി നിരവധി മ്ലെച്ചതകള്‍ നിറഞ്ഞ ലൈംഗീക പീഡന വാര്‍ത്തകള്‍ ഓരോ ദിവസം കേള്‍ക്കുന്ന നാട്ടിലാണ് നാം ജീവിക്കുന്നത് എന്ന് ഓര്‍ക്കുക .എന്‍റെ മകളെ എനിക്ക് അറിയാം അവള്‍ക്കൊന്നും സംഭവിക്കില്ല എന്നോകെ വിചാരിച്ചിരിക്കുന്ന അനേകം മാതാപിതാക്കള്‍ കാണും എന്നാല്‍ ഓര്‍ക്കുക എല്ലാം മാറി മറിയാന്‍ ഒരു നിമിഷം മതി.എത്ര നല്ല കുട്ടിയാണെങ്കിലും അവര്‍ക്ക് രണ്ടു മുഖം ഉണ്ടെന്നത് ഓര്‍ക്കുക.

5 വയസ്സ് മുതല്‍ 10 വയസ്സ് വരെയുള്ള പെണ്‍കുട്ടികളെ ആരുടെഎങ്കിലും കയ്യില്‍ ഏല്‍പ്പിച്ചിട്ട് മറ്റു കാര്യങ്ങള്‍ക്കു പോകരുത്.പത്ര വാര്‍ത്തകള്‍ എടുത്തു നോക്കിയാല്‍ ഭൂരിഭാഗവും അങ്ങനെ സംഭവിച്ച അപകടങ്ങള്‍ ആണ്.നിങ്ങളുടെ കുട്ടി നിങ്ങളുടെ കൂടെ തന്നെ ഉണ്ടെന്നു ഉറപ്പു വരുത്തുക ,എത്ര വലിയ തിരക്കാണെങ്കിലും നിങ്ങളുടെ കുട്ടി നിങ്ങളുടെ കൂടെ തന്നെയുണ്ടാകണം.

11 വയസ്സ് മുതല്‍ 18 വയസ്സ് വരെയുള്ള പെണ്മക്കളെ കൂടുതല്‍ കെയര്‍ ചെയ്യുക എന്തെന്നാല്‍ ഏതു തെറ്റിലെക്കും ചാടാന്‍ ഒരുങ്ങി നില്‍ക്കുന്ന പ്രായമാണ് TEENAGE ,ഒരു ചെറിയ പ്രലോഭനം ഉണ്ടായാല്‍ പോലും അവര്‍ അതില്‍ വീണു പോകാന്‍ സാധ്യത ഏറെ ഉള്ള സമയം.

ഏത്ര അടുത്ത ബന്ധുവിന്‍റെ വീട്ടിലും താമസിക്കാന്‍ അനുവധിക്കരുത്. നിങ്ങളുടെ മകള്‍ നിങ്ങളുടെ കൂടെ തന്നെ വേണം.ബന്ധുക്കളുടെ വീട്ടില്‍ താമസിക്കണമേന്നുണ്ടെങ്കില്‍ അവിടെ തീര്‍ച്ചയയും നിങ്ങളുടെ സാന്നിധ്യവും ഉണ്ടായിരിക്കണം.ഈ TEENAGE പ്രായത്തിലുള്ള നിങ്ങളുടെ മകളുടെ കയ്യില്‍ ഒരു തീക്കട്ട വെച്ച് കൊടുക്കാന്‍ നിങ്ങള്‍ തയ്യാറാകുമോ ? അല്ലെങ്കില്‍ ഒരു വിഷ കുപ്പി വെച്ച് കൊടുക്കാന്‍ മനസ്സ് വരുമോ? ഇല്ല ഒരിക്കലും ഇല്ല പക്ഷെ ഇതിനെക്കാള്‍ ഒക്കെ മാരകമായ സ്മാര്‍ട്ട്‌ ഫോണ്‍ തെറ്റും ശേരിയും തിര്‍ച്ചറിയാന്‍ കഴിവില്ലാതെ പ്രായത്തില്‍ പെണ്മക്കളുടെ കൈകളിലോട്ടു വെച്ച് കൊടുക്കാന്‍ ചില മണ്ടന്മാരായ മാതാപിതാക്കള്‍ക്ക് ഒരുമടിയും ഇല്ല. അവര്‍ക്ക് അതിനുള്ള കാരണവും ഉണ്ട്.എന്‍റെ മകള്‍ അങ്ങനൊന്നും പോകില്ല അവളെ എനിക്കറിയാം.ഒന്നോര്‍ക്കുക ഇന്നു സ്മാര്‍ട്ട്‌ ഫോണുകള്‍ കാരണം ജീവിതം തകര്‍ന്നിരിക്കുന്ന മുഴുവന്‍ TEENAGE പെണ്‍കുട്ടികളുടെ മാതാപിതാകള്‍ക്കും ഈ വിശ്വാസം തന്നെയായിരുന്നു.എല്ലാം തകര്‍ന്നടിയാന്‍ ഒരു നിമിഷം മാത്രം മതി.

TEENAGE പ്രായത്തില്‍ നിന്ന് കോളേജ് LIFEലേക്ക് കയറുന്ന പെണ്‍കുട്ടിയെ ആഫ്രിക്കയില്‍ വിട്ടു പഠിപ്പിക്കാനും ചില മാതാപിതാക്കള്‍ തയ്യാറാണ്.ലക്ഷങ്ങള്‍ മുടക്കി അന്യ സംസ്ഥാനങ്ങളില്‍ അഡ്മിഷന്‍ വാങ്ങിക്കുമ്പോള്‍ ഓര്‍ക്കുക നിങ്ങളുടെ പെണ്മക്കള്‍ അവിടെ സുരക്ഷിതരാണോ അല്ലയോ എന്ന്. അന്യ സംസ്ഥാനങ്ങളില്‍ പഠിക്കുന്ന നല്ലവരായ അനേകം പെണ്‍കുട്ടികള്‍ ഉണ്ടെങ്കിലും അനുഭവത്തിന്‍റെ വെളിച്ചത്തില്‍ പറഞ്ഞാല്‍ ഒരു 80%പെണ്‍കുട്ടികളും പല പ്രശ്നങ്ങളാലും കഴിയുന്നവരാണ്.ചില പെണ്‍കുട്ടികള്‍ക്ക് വീട്ടില്‍ വരുമ്പോള്‍ ഒരു മുഖം എന്നാല്‍ കോളേജില്‍ ചെല്ലുമ്പോള്‍ മറ്റൊരു മുഖവും ആയിരിക്കും.

ബംഗ്ലൂരിലും മംഗലാപുരത്തും ഒക്കെ പെണ്മക്കളെ വിടാന്‍ ഇരിക്കുന്ന മാതാപിതാക്കള്‍ അവിടെങ്ങളില്‍ ഒള്ള ചരിത്രങ്ങള്‍ ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. ന്യൂ generation കോമാളിതരത്തിന്‍റെ കേന്ദ്രങ്ങള്‍ ആണ് അവിടെ.ഇത്രേം കാലം കൈ വളരുന്നോ കാല്‍ വളരുന്നു എന്ന് നോക്കി വളര്‍ത്തി കൊണ്ട് വന്ന പെണ്‍ കുഞ്ഞിനെ ഒരു ഉത്തരവാധിത്യവും ഇല്ലാതെ കണ്ട ദേശത്ത് വിട്ടിട്ടു മനസമാധാനത്തോടെ ഇരിക്കാന്‍ കഴിയുന്നതെങ്ങനെ? അന്യ സംസ്ഥാനങ്ങളില്‍ വിടുന്നത് PRESTIGEന്‍റെ ഭാഗമായി കാണുന്ന മാതാപിതാക്കളും നമ്മുടെ നാട്ടില്‍ ഉണ്ട്.

നിങ്ങളെ പെണ്‍കുട്ടിയെ ഏതെങ്കിലും ദൂര ദേശത്ത് പഠിക്കാന്‍ വിട്ടിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും എല്ലാ മാസവും അവിടെ പോയി അവരുടെ ജീവിത രീതി അന്വേഷിക്കേണ്ടതാണ്.അവര്‍ എങ്ങനാണ് അവിടെ ജീവിക്കുന്നത് അവര്‍ക്ക് മതിയായ സുരക്ഷ ലഭിക്കുന്നുണ്ടോ എന്നൊക്കെ അന്വേഷിക്കേണ്ട കടമ ഓരോ മാതാപിതാക്കള്‍ക്കും ഉണ്ട്.പെണ്‍കുട്ടികള്‍ വീട്ടിലേക്കും അതുപോലെ വീട്ടില്‍ നിന്നും കോളേജിലെക്കുമുള്ള ട്രെയിന്‍ ബസ്സ്‌ യാത്രകള്‍ ഒക്കെ വീട്ടുകാര്‍ വളരെ അധികം ശ്രദ്ധിക്കണം .അനവധി സംഭവങ്ങള്‍ കണ്ണില്‍ കണ്ടിട്ടുണ്ട് ഇത്തരം യാത്രകളാല്‍ അല്ലെങ്കില്‍ ഈ മേഖലയിലേക്ക് ട്രെയിനിലോ ബസ്സിലോ സ്ഥിരമായി യാത്ര ചെയുന്ന മുതിര്‍ന്നവരോട് ചോദിച്ചാല്‍ പല കാര്യങ്ങളും അറിയാന്‍ സാധിക്കും,ആയതിനാല്‍ ഇന്നത്തെ സമൂഹം പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതം അല്ല അവര്‍ എത്ര മോഡേണ്‍ ആയിട്ടും ഈ ചതി കുഴികള്‍ തിരിച്ചറിയാന്‍ ഒള്ള മോഡേണ്‍ കഴിവ് ഒന്നും അവര്‍ക്കില്ല എന്നതാണ് സത്യം .ആയതിനാല്‍ നമ്മുടെ പെണ്‍കുട്ടികളുടെ ഓരോ യാത്രകളിലും സുരക്ഷിതം ആണോ എന്ന് ഉറപ്പു വരുത്തുക .കയറൂരി വിട്ടിരിക്കുന്ന അനേകം പെണ്‍കുട്ടികള്‍ കാണും അത്തരക്കാരുടെ കൂടെ കുടുംബത്തില്‍ പിറന്ന പെണ്‍കുട്ടികളെ യാത്ര ചെയ്യാന്‍ അനുവദിക്കരുത് അത് നാശത്തിലേക്കുള്ള ആദ്യ ചവിട്ടു പടിയാണ് .

അവരുടെ എല്ലാ വാശിയും സാധിച്ചു കൊടുക്കാതെ ഇരിക്കുക. നല്ലത് എന്ന് തോന്നുന്നത് മാത്രം അംഗീകരിച്ചു കൊടുക്കുക.കഴിവതും പ്രായമായ പെണ്‍കുട്ടികളെ പുറത്തു വിട്ടു പഠിപ്പിക്കുന്നത്‌ ഒഴിവാക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ കുഞ്ഞു നിങ്ങളുടെ കണ്ണ്‍ വെട്ടത്തു തന്നെ ജീവിക്കുന്നതാണ് നല്ലത് അവള്‍ എവിടെ നിന്ന് വിളിച്ചാലും നിങ്ങള്‍ക്ക് ഓടിചെല്ലാന്‍ സാധിക്കണം ഒരാളുടെ കയ്യില്‍ ഏല്‍പ്പിക്കുന്നത് വരെ .അതിനു ശേഷം ഭര്‍ത്താവും ഭാര്യയും ആയി അവര്‍ സന്തോഷത്തോടെ ജീവിതം ആസ്വദിക്കട്ടെ .

ചില പുരോഗമ വാദികളും AC കാറില്‍ നടക്കുന്ന ഫെമിനിസ്റ്റ് കൊച്ചമ്മമാരും ഇതു എതിര്‍ക്കുമെങ്കിലും മുകളില്‍ പറഞ്ഞതോക്കെയാണ് സത്യം.നമ്മുടെ പെണ്മക്കളുടെ നല്ല ഭാവിക്കും നല്ല ജീവിതത്തിനും നല്ലത് ഇതു തന്നെ “നെല്ലിക്ക ആദ്യം കയിക്കും പിന്നെ മധുരിക്കും ”

ഒരുപാടു വാശിയുള്ള എടുത്തു ചാട്ടവുമുള്ള പെണ്‍കുട്ടികള്‍ സൂക്ഷിക്കുക നിങ്ങളാണ് അപകടങ്ങളില്‍ ഏറ്റവും ആദ്യം ചെന്ന് ചാടുന്നത്,നിങ്ങളെ ഉപദേശിക്കുന്നവരുടെ വാക്കുകളെ നിങ്ങള്‍ അവഗണിക്കരുത്.നല്ല വസ്ത്ര ധാരണം പെണ്മക്കളെ കുഞ്ഞു പ്രായം മുതലേ ശീലിപ്പിക്കുക.അല്ലാതെ മറ്റുള്ളവരുടെ മുന്‍പില്‍ അവരെ പരിഹസിക്കും വിധം കെട്ടുകാഴ്ചകള്‍ ആക്കി നിര്‍ത്തരുത്.ഒരു വസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍ അത് എന്‍റെ മകള്‍ക് ചേരുമോ എന്ന് ആദ്യം ചിന്തിക്കണം.

ഒന്നോര്‍ക്കുക പെണ്‍കുട്ടികളുടെ പുരോഗമനത്തിന് വേണ്ടി വാദിക്കുകയും തെറ്റായ ചിന്താഗതികള്‍ അവരുടെ മനസിലേക്ക് കുത്തി വെക്കുകയും ചെയ്യുന്ന ചില മോഡേണ്‍ കൊച്ചമ്മമാരും അവരെ താങ്ങി നടക്കുന്നു ചില ആണുങ്ങളും പറയുന്നത് കേട്ടു കുഴിയില്‍ ചാടരുത്..എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാല്‍ ഇവരൊന്നും തിരിഞ്ഞു നോക്കുക പോലും ചെയ്യില്ല ,നഷ്ട്ടപ്പെടുന്നത് അവളുടെ മാതാപിതാക്കള്‍ക്ക് മാത്രം പിന്നെ തകരുന്നത് അവളുടെ സുന്ദര ജീവിതവും.

ഒന്നുകുടെ ആവര്‍ത്തിക്കട്ടെ സ്ത്രീ സ്ത്രീയായും പുരുഷന്‍ പുരുഷനായും ജീവിച്ചാല്‍ ഇവിടെ ഒരു പ്രശ്നവും ഉണ്ടാകുകയില്ല,ദൈവത്തിന്‍റെ സൃഷ്ടിയുടെ ഉദ്ദേശവും പ്രകൃതിയുടെ നിയമവും അതാണ്.

AC കാറില്‍ നടന്നു മണി മാളികയില്‍ ജീവിക്കുന്ന രഞ്ജിനി ഹരിദാസിനു റോഡില്‍ തെരുവ് പട്ടിയുടെ കടി കൊള്ളുന്ന കുഞ്ഞുങ്ങടെ വേദന മനസ്സിലാകുകയില്ല എന്ന് പറയുന്ന പോലെയാണ് ഇതും.

എന്തെങ്കിലും അരുതാത്തത് നമ്മുടെ കുടുംബങ്ങളില്‍ സംഭവിക്കുന്നത്‌ വരെ മലയാളി പഠിക്കുകയില്ല എന്ന് പറയുന്നത് സത്യമാണ് അതുവരെ അവര്‍ മറ്റുള്ളവരെ വിമര്‍ശിക്കുകയും ചെയ്യും.സ്വന്തം കുടുംബത്തില്‍ സംഭവിച്ചു കഴിയുമ്പോള്‍ ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ ഇരിക്കുകയും ചെയ്യും.

മോഡേണ്‍ ആകാം പക്ഷെ ഓവര്‍ ആകരുത് ജീവിതം ഒന്നേ ഒള്ളു അത് ഓവര്‍ മോഡേണ്‍ കളിച്ചു കളയാന്‍ ഒള്ളതല്ല അത് പെണ്ണായാലും ആണായാലും

Master Plan for MCBS Emmaus Retreat Centre, Mallappally

Master Plan

Emmaus Retreat Centre

Mallappally West P.O.,

Anickadu, Pathanamthitta – 689585

Mob. 09496710479, 07025095413 (Common Numbers)

Fr Eappachan: 09447661995, 09495683234 (Personal)

Email: emmausrc@gmail.com

Facebook: Emmaus Retreat Centre

Web: https://emmausrc.wordpress.com

View original post